പെറ്റ് ഷോപ്പ് തൊഴിൽ മേഖലയെ സംരക്ഷിക്കുനതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന്
അക്വാറിയം പെറ്റ് ഷോപ്പ് അസോസിയേഷൻ (എപി എസ് എ) ജില്ലാ കൺവെൻഷൻ ആവിശ്യപ്പെട്ടു .
ഡ്രഗ്സ്സിൽ നിന്നും പെറ്റ്സിലേക്ക് എന്ന സന്ദേശം ഉയർത്തി വിദ്യാലയങ്ങൾക്ക് നൽകുന്ന അലങ്കാര മത്സ്യങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചടങ്ങിൽ നടന്നു
കുന്ദമംഗലം എ എംഎൽപി സ്കൂൾ പ്രധാനധ്യാപകൻ എം ഷാജു മത്സ്യം ഏറ്റുവാങ്ങി. വിവിധ മേഖലയിൽ. ജീവകാരുണ്യ പ്രവർത്തനം നടത്തിയവരെയും, വിവിധ പരീക്ഷകളിൽ വിജയിച്ച അംഗങ്ങളുടെ കുട്ടികളെയും ഉപഹാരം നൽകി അനുമോദിച്ചു
കുന്ദമംഗലത്ത് നടന്ന കൺവെൻഷൻ
പിടിഎ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എപി ജിതേഷ് അധ്യക്ഷത വഹിച്ചു എപി എസ് എ സംസ്ഥാന പ്രസിഡണ്ട് പി കെ ലാളി, സെക്രട്ടറി പി രാജേഷ്, കെ പി ദാവൂദലി, എം ബാബുമോൻ, അക്ബർ ഷ, സലീഷ് പയ്യോളി, പി ഹരീഷ് , അനസ് മുക്കം, രാം വിജിത്ത്, സംസാരിച്ചു

