ഉദ്ഘാടനം സയ്യിദ് അഖ്തർ മിർസ നിർവഹിച്ചു

കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള – ഐ എഫ് എഫ് കെ പിറന്ന കോഴിക്കോടിന്റെ മണ്ണിൽ മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നാല് ദിവസത്തെ മേള സംവിധായകനും കെ ആർ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ചെയര്‍പേഴ്‌സണുമായ സയ്യിദ് അഖ്തർ മിര്‍സ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.
ലോകത്തെ മികച്ച സിനിമകൾ ജനങ്ങളിലേക്കെത്തിക്കുന്ന ഐഎഫ്എഫ്കെ ഏറ്റവും ജനാധിപത്യപരമായും ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ടും സംഘടിപ്പിക്കുന്ന മേളയാണെന്ന് സയ്യിദ് മിര്‍സ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്ത് ഇത്തരം മേളകൾ സംഘടിപ്പിക്കാൻ കേരളത്തിനു മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ശക്തമായ ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഫിലിം സൊസൈകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമ്പന്നമായ സിനിമ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ചെലവൂർ വേണുവിനെപ്പോലെയുള്ളവരുടെ പങ്ക് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയിലെ നിറഞ്ഞ സദസ്സ് അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാരെന്ന് മേയർ പറഞ്ഞു. കോഴിക്കോട് മേഖല ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി ആകണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ വീശിഷ്ടാതിഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫെസ്റ്റിവൽ ബുക്ക് ചലച്ചിത്ര താരം മീനാക്ഷി ജയന് നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശനന്‍ നടൻ സുധീഷിന് നൽകി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സൺ പ്രേംകുമാര്‍ മേളയുടെ ആമുഖ പ്രഭാഷണം നടത്തി. 29 മത് ഐഎഫ്എഫ്കെ ക്യുറേറ്റർ ഗോൾഡ സെല്ലം മേളയെപ്പറി ആമുഖമായി സംസാരിച്ചു. പരിപാടിയിൽ നടൻ സുധീഷ്, ഗോപീകൃഷ്‌ണൻ വർമ്മ, നടി മീനാക്ഷി ജയൻ എന്നിവർക്ക് ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ ഉപഹാരങ്ങൾ നൽകി.
കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്‍, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സീനുലാല്‍, സംഘാടക സമിതി കണ്‍വീനര്‍മാരായ കെ ജെ തോമസ്, കെ ടി ശേഖര്‍, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി എന്നിവരരും സംസാരിച്ചു. മുഹമ്മദ് റസൂലോഫ് സംവിധാനം ചെയ്ത ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു
മേളയില്‍ നാളെ
കൈരളി
9.30 AM
ഇന്‍ ദ ലാന്റ് ഓഫ് ബ്രദേഴ്‌സ്
സംവിധാനം: റഹ അമിര്‍ ഫസ്ലി & അലിറേസ ഗസെമി
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
11.30 AM
അങ്കമ്മാള്‍
സംവിധാനം: വിപിന്‍ രാധാകൃഷ്ണന്‍
വിഭാഗം: ഇന്ത്യന്‍ സിനിമ നൗ (ഐസിഎന്‍)
2 : 30 PM
പാത്ത്
സംവിധാനം : ജിതിന്‍ ഐസക് തോമസ്
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
6: 15 PM
വിക്ടോറിയ
സംവിധാനം: ശിവരഞ്ജിനി ജെ
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
8:00 PM
ഷാഹിദ്
സംവിധാനം: നര്‍ഗീസ് കല്‍ഹോര്‍
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
ശ്രീ
9.15 AM
ലാ കോസിന
സംവിധാനം: അലോന്‍സോ റൂയിസ്പലാസിയോസ്
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
11.15 AM
കാമദേവന്‍ നക്ഷത്രം കണ്ടു
സംവിധാനം: ആദിത്യ ബേബി
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
2.15 PM
ഗേള്‍ ഫ്രണ്ട്‌സ്
സംവിധാനം: ശോഭന പഠിഞ്ഞാറ്റില്‍
വിഭാഗം: മലയാളം സിനിമ ടുഡേ (എംസിടി)
6: 15 PM
ബ്ലാക്ക് ഡോഗ്
സംവിധാനം: ഹു ഗുവാന്‍
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
8: 15 PM
മിസെറികോര്‍ഡിയ
സംവിധാനം : അലൈന്‍ ഗൈറോഡി
വിഭാഗം: ഫെസ്റ്റിവല്‍ ഫേവറൈറ്റ്‌സ് (എഫ്എഫ്)
കോര്‍നേഷന്‍
9.15 AM
സൈമാസ് സോങ്
സംവിധാനം: റോയ സാദത്ത്
വിഭാഗം: ഫീമെയില്‍ ഗെയ്‌സ് (എഫ്ജി)
11.15 AM
റിപ്‌റ്റൈഡ്
സംവിധാനം: അഫ്‌റാദ് വി കെ
വിഭാഗം: കലിഡോസ്‌കോപ്പ് (കെഎസ്)
3.00 PM
ടോക്‌സിക്
സംവിധാനം: സോലെ ബ്ലിയുവൈറ്റ്
വിഭാഗം: ലോകസിനിമ (ഡബ്യൂസി)
6.00 PM
ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓന്റ്
സംവിധാനം: ആന്‍ ഹുയി
വിഭാഗം: ലൈഫ് ടൈം അച്ചീവ്‌മെന്റ് (എല്‍ടിഎ)
8.15 PM
വില്ലേജ് റോക്ക് സ്റ്റാര്‍സ് 2
സംവിധാനം: റിമദാസ്
വിഭാഗം: കലിഡോസ്‌കോപ്പ് (കെഎസ്)
ഓപ്പണ്‍ ഫോറത്തിന് നാളെ തുടക്കമാകും
മേഖല ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറത്തിന് നാളെ തുടക്കമാകും. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ ഒരുക്കിയ ഷാജി എന്‍ കരുണ്‍- ചെലവൂര്‍ വേണു പവലിയില്‍ മൂന്ന് ദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണിവരെ ഓപ്പണ്‍ ഫോറം നടക്കും. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ‘ഫിലിം പോളിസി റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ആരംഭിക്കും. മാധ്യമ പ്രവര്‍ത്തകന്‍ കെ.എ. ജോണി വിഷയം അവതരിപ്പിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സജിത മഠത്തില്‍, കെ സി ജിതിന്‍ തുടങ്ങിയവര്‍ സംസാരിക്കും.
രണ്ട് ഇന്ത്യൻ സിനിമയുൾപ്പെടെ ഇന്ന് 15 സിനിമകള്‍
ഐഎഫ്എഫ്ക യിൽ സ്വീകാര്യത നേടിയ അങ്കമ്മാളും ക്യുപ്പിഡ് സോ ദ സ്റ്റാറും
മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി 15 സിനിമകള്‍ നാളെ പ്രദര്‍ശിപ്പിക്കും. ഒട്ടേറെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഇറാനിയന്‍ ചിത്രം ‘ ഇന്‍ ദി ലാന്റ് ഓഫ് ബ്രദേഴ്‌സ്’ കൈരളി തിയേറ്ററില്‍ രാവിലെ 9 30ന് പ്രദര്‍ശിപ്പിക്കും. ഇറാനില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേരുടെ തീവ്രമായ അനുഭവങ്ങളാണ് 95 മിനിറ്റുള്ള ചിത്രം പറയുന്നത്.
കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയന്‍ ചലച്ചിത്രം ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. ലോക്കാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌ക്കാരം ലഭിച്ച സിനിമയാണിത്. വൈകീട്ട് മൂന്ന് മണിക്ക് കോര്‍ണേഷനിലാണ് പ്രദര്‍ശനം.
ഐഎഫ്എഫ്‌കെയില്‍ വലിയ സ്വീകര്യത നേടിയ അങ്കമ്മാള്‍ എന്ന തമിഴ് ചിത്രം രാവിലെ 11.30 ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ’ കൊടിത്തുണി ‘ എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ച സിനിമ മലയാളി വിപിന്‍ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തത്. സ്്ത്രീകളുടെ സ്വത്വബോധം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വര്‍ഗ്ഗം, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ സിനിമ അഭിസംബോധന ചെയ്യുന്നു.
മലയാളം സിനിമ ടുഡേ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘വിക്ടോറിയ’ അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്നു. ശിവരഞ്ജിനി ജെയാണ് സംവിധാനം. വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതിയിലൂടെയാണ് സിനിമ നിര്‍മിച്ചത്. വൈകിട്ട് 6.15ന് കൈരളിയിലാണ് പ്രദര്‍ശനം.
മേളയില്‍ പകല്‍ 11.15 ന് ശ്രീ യില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ക്യുപ്പിഡ് സോ ദ സ്റ്റാര്‍’ ഒരു കൂട്ടായ്മയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ചു പഠിച്ച സംഘമാണ് ചിത്രത്തിന് പിന്നില്‍. ഐഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥയ്ക്ക് പ്രചോദനമായത് സമകാലിക സംഭവങ്ങളാണ്. നവാഗതയായ ആദിത്യ ബേബിയാണ് സംവിധാനം ചെയ്തത്.

