Trending

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി പറഞ്ഞ ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആരോഗ്യവകുപ്പിന് ഉടന്‍ കൈമാറുമെന്നാണ് വിവരം. അതേസമയം യൂറോളജി വിഭാഗത്തിലെ പരാധീനതകള്‍ തുറന്നുപറഞ്ഞതില്‍ ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഹാരിസ് ഹസ്സന്‍ ഒരു തരത്തിലുമുള്ള വിശദീകരവും നല്‍കിയിരുന്നില്ല.
ഉപകരണം കാണാനില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ ഏറെ വൈകാരികമായിട്ടാണ് ഡോക്ടര്‍ ഹാരിസ് ഹസ്സന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ഈ ഉപകരണത്തിന്റെ ഉപയോഗം അപകടം പിടിച്ചതായതിനാല്‍ ഉപയോഗിക്കാതെ മാറ്റിയതാണെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഉപകരണം സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!