സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് കനത്ത മഴ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു.
സംസ്ഥാനത്ത് നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് 11നു കൊല്ലം മെയ് 14 ന് : ആലപ്പുഴ, എറണാകുളം, ഇടുക്കി , മെയ് 15: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ചില നേരങ്ങളിൽ പെട്ടെന്ന് വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.