കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് റെയ്ഡില്‍ കൊയിലാണ്ടി താലൂക്കില്‍ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് 20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; പ്രതിയെ എക്സൈസ് പിടികൂടി. ആശാരു കണ്ടിയില്‍ വീട്ടില്‍ ചന്തപ്പന് മകന് ചന്തുക്കുട്ടി(60 വയസ്സ്) ആണ് അബ്കാരി നിയമപ്രകാരം അറസ്റ്റിലായത്.ആശാരുകണ്ടിയില്‍ വീട്ടില്‍ ചന്തുക്കുട്ടി എന്ന യാളുടെ വീടിന് പിന്നില്‍ മേല്‍ക്കൂരയില്ലാത്ത നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നടുമുറിയില് വെച്ചാണ് വാഷ് സഹിതം പ്രതിയെ പിടികൂടിയത്.
പ്രതിയെ ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി,ക്രൈം രജിസ്റ്റര്‍ ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍,പ്രജിത്ത്,ഡ്രൈവര്‍ സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.ഇക്കാലയളവില്‍ നാല്‍പ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മേല്‍ കേസുകളില്‍ നിന്നായി ആറായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.