Trending

താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ ബസും കാറും കൂട്ടിയിടിച്ച് വാഹനാപകടം

കുന്ദമംഗലം താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ വാഹനാപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന സ്വകാര്യ ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടിക്കാർ സഞ്ചരിച്ച കിയ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന വധുവിനടക്കം പത്ത് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.വാഹനാപകടത്തെ തുടർന്ന് കുറച്ചു സമയം താഴെ പടനിലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . കുന്ദമംഗലം എസ് എച് ഒ കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!