Trending

കഞ്ചാവ് കേസിലെ മുഖ്യ പ്രതികളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി കുന്ദമംഗലം പോലീസ്

കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ കുന്ദമംഗലം പോലീസിന്റെ പിടിയിൽ.നങ്ങിച്ചിതൊടികയിൽ അബ്ദുൽ മജീദ്, നിഷാദ്, അബൂബക്കർ, അബ്ദുൽ കബീർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മടവൂരിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് സംഘത്തിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും എം ഡി എം എ യും കേരളത്തിലേക്ക് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികൾ. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തി സ്കൂളുകളിലും, കോളേജുകളിലും വിതരണം ചെയ്യുന്ന ആളാണ് കബീർ. ഹൈ ബ്രീഡ് കഞ്ചാവ് കൈവശം വെച്ചതിന് നേരത്തെ കബീറിന്റെ പേരിൽ കേസുണ്ട്.

കുന്ദമംഗലം എസ് എച് ഓ കിരണിന്റെ നേതൃത്വത്തിൽ കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ നിതിൻ, സീനിയർ സി പി ഓ മാരായ വി ജീഷ് , അജീഷ് , ബിജു എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!