ആനപ്പാറ ആശുപത്രി പരിസരത്ത് റോഡരികിലെ കാന, മണ്ണും മലിന്യങ്ങളും അടിഞ്ഞു കൂടിയതിനാൽ മഴ വരുമ്പോൾ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് പതിവാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വിദ്യാർഥികളും രോഗികളുമടക്കമുള്ള കാൽ നട യാത്രക്കാർ വെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണ്. ഇതിനൊരു താൽകാലിക പരിഹാരം എന്ന നിലക്ക് കാനയിൽ അടിഞ്ഞു കൂടിയ മണ്ണും മാലിന്യങ്ങളും തനിമ റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ശ്രമദാനത്തിലൂടെ നീക്കി. കാനയിലെ മാലിന്യങ്ങൾ പൂർണമായും നീക്കി ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് തനിമ ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു. സെക്രട്ടറി വി കെ ഷൈജു അദ്യക്ഷനായി. സജിൻദാസ്, കെ ശേഖരൻ, സലീം ആനപ്പാറ, മുഹമ്മദാലി, മൻസൂർ എൻ കെ, വിനോദ് എം ജി, സുബ്രഹ്മണ്യൻ ആനപ്പാറ, അവറാൻ കോയ എന്നിവർ നേതൃത്വം നല്കി.
ആനപ്പാറ ആശുപത്രി പരിസരത്തെ മാലിന്യങ്ങൾ നീക്കി തനിമ റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ

