
കൊടുവള്ളി ,മുക്കം, മാവൂർ , കുന്ദമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ ദിവസങ്ങളിലായി നിരവധി കടകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്നു മോഷണം നടത്തിയ ആസാം സ്വദേശിയായ-ജിയാബുർ റഹ്ൻ വയ: 27 എന്നയാളെ ഇൻസ്പെക്ടർ ആർ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള മാവൂർ പോലീസ് നടത്തിയ നാടകീയ നീക്കത്തിലൂടെ അരീക്കോട് നിന്ന് പിടികൂടി .
രണ്ടുദിവസം മുമ്പ് മാവൂരും പരിസരപ്രദേശങ്ങളിലും എട്ടോളം കടകളിൽ മോഷണം നടന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് എ സി പി ഉമേഷ് എ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘംഉണ്ടാക്കി 200 ഓളം സിസിടിവികളു മുന്നൂറോളം അന്വ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലുംഅന്വേഷണം നടത്തിയും അതിവിദഗ്ധമായാണ് പ്രതിയെ പിടികൂടിയത് .പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ മുക്കം സ്റ്റേഷൻ പരിധിയിലെ മൂന്ന് കടകളിലെ മോഷണവും കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിലെ മോഷണവും കുന്നമംഗലം സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിലെ മോഷണവും മാവൂർ സ്റ്റേഷൻ പരിധിയിലെ എട്ടോളം കടകളിലെ മോഷണവും ചെയ്തത് താനാണെന്ന് ഇയാൾ സമ്മതിച്ചു
ഇയാളുടെ മോഷണ രീതി
നേരം വൈകുന്നേരം ആകുമ്പോൾ തന്നെ മോഷ്ടിക്കേണ്ട സ്ഥലത്ത് എത്തി ഭക്ഷണവും മറ്റും കഴിച്ച് അവിടെ തങ്ങുംരാത്രി നേരം വൈകിയാൽ തൻ്റെ ചെറിയ കമ്പി പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് കടയിൽ ഉള്ളിൽ കയറി പൈസയും മറ്റു സാധനങ്ങളും എടുത്ത് പുറത്തിറങ്ങി ബസ്റ്റോപ്പിലോ മറ്റോ ഇരിക്കു ഓട്ടോ കിട്ടിയാൽ കയറിപ്പോകും ഇല്ലെങ്കിൽ രാവിലെ കിട്ടുന് ബസ്സിന് കയറി പോവുകയാണ് പതിവ് ‘ ഹിന്ദി ഭാഷ സംസാരിക്കുന്നതിനാലും അതിരാവിലെ യായതിനാലും കൂലിപണിക്കു പോകുന്ന പണിക്കാരാനാണെന്നാണ് നാട്ടുകാർ കരുതുക അതിനാൽ ഇയാളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് .
രണ്ടുവർഷമായി ആസാമിൽ നിന്നും കേരളത്തിൽ എത്തി വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണ് 2022 വർഷം മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു കട കുത്തിത്തുറന്ന് അറുപതിനായിരം രൂപ മോഷണം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ സാധനങ്ങളും 45,000 രൂപയും രണ്ടു മൊബൈൽ ഫോണുകളും കട പൊളിക്കുവാൻ ഉപയോഗിക്കുന്ന കമ്പി പാരയും ഇയാളിൽ നിന്നും കണ്ടെടുത്തു .
എസ് ഐ സലിം മുട്ടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് മുക്കം, കോഴിക്കോട് സിറ്റി ഡിസിപിയുടെ ക്രൈം സ്‌ക്വാഡ് അംഗം ജിനേഷ് ചൂലൂർ ,എസ് ഐ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് ചെറുകുളത്തൂർ,ഷിജു കുരിക്കത്തൂർ, റഷീദ്, രജീഷ്, ജിനചന്ദ്രൻ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

