കൊയിലാണ്ടി നഗരസഭയിൽ മിനി എംസിഎഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ) സ്ഥാപിച്ചു. എംസിഎഫിന്റെ നഗരസഭതല ഉദ്ഘാടനം കണയംകോട് സുധ കിഴക്കേ പാട്ട് നിർവഹിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് 2024- 25 വാർഷിക പദ്ധതിയിയുടെ ഭാഗമായി വാർഡുകളിൽ എംസിഎഫ് സ്ഥാപിച്ചത്. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റീൽ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് എംസിഎഫിന്റെ പ്രവർത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ സിറാജ്, രമേശൻ മാസ്റ്റർ, സുമേഷ്, രാജീവൻ, ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, കെസി രാജീവൻ എന്നിവർ സംസാരിച്ചു.

