കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചെന്ന് അവകാശവാദവുമായി ഇറ്റലി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും പറയുന്നത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണമെന്നാണ് ഇറ്റലി അറിയിക്കുന്നത്.
കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം.

