Trending

കുന്ദമംഗലത്ത് വാഹനാപകടം; ആംബുലൻസും കാറും കൂട്ടിയിടിച്ചു

കുന്ദമംഗലം ഫാമിലി വെഡിങ് സെന്ററിന് സമീപം വാഹനാപകടം.കാറും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഫാമിലി വെഡിങ് സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ നിന്ന് റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിയ കാർ കർണാടകയിലെ കൂർഗിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക്
വരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു.മഞ്ഞപിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെയും കൊണ്ട് വന്ന ആബുലൻസ് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ കാറിന്റെയും ആംബുലൻസിന്റെയും മുൻഭാഗം പൂർണമായും നശിച്ചു.

അപകടത്തിൽ ആംബുലൻസിൽ മുൻവശത്ത് ഇരുന്നിരുന്ന ചന്ദ്രൻ എന്ന ആൾക്ക് പരിക്കേറ്റു. പരിക്കേറ്റ ചന്ദ്രനെ ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഓക്സിജന്റെ സഹായത്തോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. കാറിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!