Local

മുൻഗണന ഇതര വിഭാഗങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം എട്ടുമുതൽ

മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരിവീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.
മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂൺ മാസങ്ങളിലും തുടരും. ഇവർക്ക് സാധാരണ ലഭിക്കുന്ന റേഷൻ വിഹിതത്തിന് പുറമെയാണ് കേന്ദ്രവിഹിതം നൽകുന്നത്.
മുൻഗണനാ വിഭാഗം കാർഡുകൾക്ക് (മഞ്ഞ, പിങ്ക് കാർഡുകൾ) ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്നതിന് കേന്ദ്രവിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഈ മാസംതന്നെ കാർഡ് ഒന്നിന് 1+1 (2 കിലോ) വീതം പയർ അല്ലെങ്കിൽ കടല എന്ന പ്രകാരം വിതരണം ചെയ്യും.980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!