Trending

ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രതിരോധ സേന

ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റായി കാണിക്കുന്ന ഒരു ഭൂപടം പോസ്റ്റ് ചെയ്തതില്‍ ക്ഷാമപണം നടത്തി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ് ചെയ്തതിലാണ് ക്ഷമാപണം നടത്തിയത്.

‘പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’ ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു.

ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി നല്‍കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു പ്രതിഷേധങ്ങള്‍.അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!