Kerala kerala

പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് നടുറോഡില്‍വച്ച് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ ലാല്‍ (മനു- 35)ആണ് തൃശൂരില്‍ നിന്ന് പിടിയിലായത്. ഇയാളില്‍ നിന്ന് 50000 രൂപ കണ്ടെടുത്തു. 40 ലക്ഷം രൂപയാണ് ഷിബിന്‍ രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരന്‍ അരവിന്ദിന്റെ കൈയില്‍ നിന്നും കവര്‍ന്നത്. എന്നാല്‍ താന്‍ ഒരു ലക്ഷം രൂപ മാത്രമാണ് കവര്‍ന്നതെന്നാണ് ഇയാള്‍ പറയുന്നത്.

കറുത്ത ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ച് എത്തിയാണ് പ്രതി പണം തട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. പന്തീരാങ്കാവ് അക്ഷയ ഫൈനാന്‍സിയേഴ്‌സില്‍ പണയംവച്ച സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഷിബിന്‍ ലാല്‍ രണ്ട് ദിവസംമുമ്പ് രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തി. 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണെന്നും ഇത് ഇസാഫില്‍ പണയംവയ്ക്കാനാണ് താല്‍പ്പര്യമെന്നും അറിയിച്ചു. ചൊവ്വാഴ്ച ഇസാഫ് ബാങ്ക് അധികൃതര്‍ ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ബുധന്‍ പകല്‍ ഒന്നോടെ സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യുന്നതിനായി ഇസാഫിലെ ജീവനക്കാരന്‍ പണവുമായി ഷിബിന്‍ ലാലിനൊപ്പം അക്ഷയ ഫൈനാന്‍സിയേഴ്‌സിനുമുമ്പിലെത്തി. ഈ സമയമാണ് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!