കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടിയത്തൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ വിതരണത്തിന് ഈവര്‍ഷം തുടക്കമായി. യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ പെട്ട നിരാലംബര്‍ക്കാണ് ഈ സഹായധനം നല്‍കുന്നത്. പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി വളപ്പില്‍ വീരാന്‍കുട്ടി ഉമൈബാനു ടീച്ചര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. കൊടിയത്തൂര്‍ യൂണിറ്റ് 9 പേര്‍ക്കാണ് കൈത്താങ്ങ് പദ്ധതിയുടെ സഹായം നല്‍കുന്നത്.
വര്‍ഷത്തില്‍ ഒരാള്‍ക്ക് 6000 രൂപ രണ്ടു ഗഡുക്കളായാണ് നല്‍കുന്നത്. ഇതിന്റെ പണം ശേഖരിക്കുന്നത് റിട്ടയര്‍ ചെയ്തവരില്‍ നിന്നാണ്. യൂണിറ്റിലെ സെക്ഷന്‍ പ്രതിനിധികളാണ് ഈ കൈത്താങ്ങ് സംഖ്യ അര്‍ഹരുടെ കൈകളില്‍ എത്തിക്കുന്നത്. യൂണിറ്റ് പ്രസിഡണ്ട് പുതുക്കുടി അബൂബക്കര്‍, സെക്രട്ടറി അബൂബക്കര്‍ പി ടി, അബ്ദുറഹ്‌മാന്‍ പി, പുഷ്പനാഥന്‍,മജീദ് കിളിക്കോട്ട്, മുഹമ്മദ് അന്‍വര്‍ എം സി, ആലിക്കുട്ടി. പി, അബ്ദുല്‍ ഗഫൂര്‍ സി. ടി,അയ്യൂബ്. പി, മജീദ് കെ.ടി, അനില്‍കുമാര്‍ പന്നിക്കോട്, ജമീല ചേറ്റൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

