Kerala kerala

സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും; വേടന്‍

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ വേടന്റെ പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും. ഇതാണ് തന്റെ ജോലി അത് തുടര്‍ന്നുകൊണ്ടിരിക്കും. ഇത് നിര്‍ത്താന്‍ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടന്‍ പ്രതികരിച്ചു.

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഇപ്പോള്‍ ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം രംഗത്ത് വരുന്നത്.വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് വി സി ഡോ രവീന്ദ്രന് നല്‍കിയ പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!