കൊല്ലത്ത് രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു.
ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാര്‍ന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന് ആണ്. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് എയ്ദന്‍.

