Kerala kerala

ചരക്കുകപ്പലിലെ തീ അണക്കാന്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ്; സഹായത്തിന് വ്യോമസേന ഹെലികോപ്റ്റര്‍

കൊച്ചി: സിംഗപ്പൂര്‍ ചരക്കുകപ്പല്‍ എം.വി വാന്‍ഹായ് 503ലെ തീ അണക്കാന്‍ ശ്രമിക്കുന്ന കോസ്റ്റ് ഗാര്‍ഡിനും നാവികസേനക്കും വ്യോമസേനയുടെ സഹായം. വ്യോമസേനാ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം തുടങ്ങി.

കപ്പലിലെ ഇന്ധന ടാങ്കിന് സമീപത്തെ തീ അണക്കാനുളള ശ്രമമാണ് പുരോഗമിക്കുന്നത്. തീപിടിച്ച ഭാഗത്താണ് 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. കപ്പലിന്റെ മധ്യഭാഗത്തും കണ്ടെയ്‌നര്‍ ബേയിലിലും തീയും കനത്ത പുകയും ഉയരുന്നത്. കപ്പലിന്റെ മധ്യഭാഗത്തും ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്ന് പൊട്ടിത്തെറിയും തീയും ബുധനാഴ്ച രാത്രിയിലും ഉണ്ടായിരുന്നു.

അതേസമയം. തീയണക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും നടത്തുന്ന ഊര്‍ജിതശ്രമം നാലാം ദിവസവും തുടരുകയാണ്. സമുദ്ര പ്രഹരി, സചേത്, സമര്‍ഥ് എന്നീ തീരരക്ഷാസേന കപ്പലുകളാണ് ജലവര്‍ഷം നടത്തി തീ അണക്കാന്‍ ശ്രമിക്കുന്നത്. കപ്പലിനെ വാട്ടര്‍ജെറ്റ് ഉപയോഗിച്ച് തണുപ്പിക്കുകയും ഇതിലൂടെ തീ കൂടുതല്‍ പടരുന്നത് ഒഴിവാക്കുകയുമാണ് നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!