Trending

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു; യുവാവ് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞു

ആലുവ: കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്. ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരിയെറിഞ്ഞത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർയുടെ ആരോപണം.

സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്.സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയെങ്കിലും ജീവനക്കാർ മാപ്പ് നിഷേധിച്ചു. ഡ്രൈവർക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി എന്നാണ് ജീവനക്കാർ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!