Kerala kerala

ആര്‍എസ്എസ് ചിഹ്നത്തില്‍ നിലവിളക്ക് തെളിയിക്കാന്‍ ഇടതു മന്ത്രിമാരെ കിട്ടില്ല: മന്ത്രി കെ.രാജന്‍

തൃശൂര്‍: മന്ത്രിമാരുടെ മാനസികാവസ്ഥയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജന്‍. ആര്‍എസ്എസ് ചിഹ്നത്തില്‍ നിലവിളക്ക് തെളിയിക്കാന്‍ ഇടതു മന്ത്രിമാരെ കിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്‍എസ്എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവന്‍ മാറരുതെന്നും മന്ത്രി പ്രതികരിച്ചു.

142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അതു മനസിലാക്കാന്‍ ഗുരുമൂര്‍ത്തിയുടെ ക്ലാസ് കേട്ടാലോ ആര്‍എസ്എസിന്റെ സ്റ്റഡി ക്ലാസ് കേട്ടാലോ മനസിലാകില്ല.മന്ത്രിമാര്‍ക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരല്ല ഇപ്പോള്‍ വേണ്ടത്. ഭരണഘടനയുടെ ഭാഗമായതിനാല്‍ ഗവര്‍ണറെ മാനിക്കും. പക്ഷേ ഗവര്‍ണര്‍ ഉയര്‍ത്തിപിടിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാന്‍ നോക്കണ്ട, ഈ സ്ഥലം വേറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വര്‍ഗീയ വല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കാവിവല്‍ക്കരണത്തിന് നിരവധി ശ്രമങ്ങള്‍ നടത്തുന്നു.രാജ്ഭവന്‍ ഒരു ആര്‍എസ്എസ് കേന്ദ്രമായി ഉപയോഗിക്കരുത്. ഗവര്‍ണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!