പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ ജോലി കൂടും. മുന്‍ഗണനാക്രമത്തിലാണ് കേരളത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നത്. അതിര്‍ത്തികളില്‍ കൃത്യമായ പരിശോധന നടത്തി അതിനനുസരിച്ചാണ് ആളുകളെ ക്വാറന്റൈനില്‍ താമസിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് എത്തുന്നത്.
കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസര്‍ഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ആളുകള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കി

