Trending

കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡും, തേങ്ങ, കശുവണ്ടി; വിവരങ്ങൾ പുറത്തുവിട്ടു

കൊച്ചി: പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെയുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്ത്. പതിമൂന്ന് കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡും അറുപത് കണ്ടെയ്നറുകളിൽ പോളിമർ അസംസ്‌കൃത വസ്തുക്കളുമായിരുന്നു.

കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. ഇത് പെട്ടെന്നു തീപിടിക്കും. മാത്രമല്ല മനുഷ്യ ശരീരത്തിനും ഹാനികരമാണ്. കപ്പലിൽ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോഴും 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പൽ അധികൃതർ കൈമാറിയിട്ടുള്ളതെന്നാണ് വിവരം.ക്യാഷ് എന്നെഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയായിരുന്നു.

46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയുമായിരുന്നു. 39 കണ്ടെയ്നറുകളിൽ തുണി നിർമാണത്തിനുള്ള പഞ്ഞിയായിരുന്നു. 87 കണ്ടെയ്നറുകളിൽ തടികളായിരുന്നു.കപ്പൽ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. സമുദ്ര – തീരദേശ ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണം. വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.കപ്പൽ അപകടത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികൾക്കായി നഷ്‌ടപരിഹാര – പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹർജിയിലുണ്ട്. പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര – വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!