Local

വിധവ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി വയോധിക

‘സാറേ എനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ കൊടുക്കണം ഗവണ്‍മെന്റ് തന്ന വിധവാ പെന്‍ഷനുണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയല്ലേ, ഞാനും കുറേ കഷ്ടപ്പെട്ടതാ എന്റെ കഷ്ടപ്പാട് ഏതായാലും തീരൂല ഇത് എന്റെ ഒരാഗ്രഹമാണ്. കാരന്തൂര്‍ വെള്ളാരംകുന്ന് വിട്ടിലെ 73 വയസ്സുള്ള ലീല വാക്കുകള്‍ ആണ് ഇത്. നാടൊന്നാകെ ഒരു മഹാമാരിയെ നേരിടുമ്പോള്‍ തനിക്ക് കിട്ടിയ വിധവ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് ഈ വയോധിക. സംഭാവന കുന്നമംഗലം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മന്മഥന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ വിജേഷ്, സിപിഒ പ്രിന്‍സി എന്നിവര്‍ ഏറ്റുവാങ്ങി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!