Trending

ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ്കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾ തൊടുപുഴയിലെത്തിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് ചൊവ്വാഴ്ച കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു.

പരീക്ഷയ്ക്കായി ഇടപ്പള്ളിയിലെ സ്കൂളിൽ എത്തി മടങ്ങിയ വിദ്യാർഥി, തിരികെ വീട്ടിൽ എത്താത്തതോടെയാണ് രക്ഷിതാക്കൾ അന്വേഷണം ആരംഭിച്ചത്. ബന്ധു വീടുകളിൽ പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം രക്ഷിതാക്കൾ. എന്നാൽ, അടുത്ത ബന്ധുക്കളുടെ വീട്ടിലെത്തിയിട്ടില്ല എന്ന് സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. എളമക്കര പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളി പരിസരത്ത് നിന്ന് ലഭിച്ച രണ്ട് സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!