Trending

രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്, അതിന് അനുസരിച്ച സ്ഥാനാർഥി ആകണ്ടേ?മുന്നണിയിൽ ഇല്ലെങ്കിൽ നിലമ്പൂരിൽ തൃണമൂൽ മത്സരിക്കുമെന്ന് പി.വി അൻവർ

നിലമ്പൂര്‍: ‘ഞാന്‍ രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്.അതിന് അനുസരിച്ച സ്ഥാനാർഥി ആകണ്ടേ?സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടും പോകരുത്‌. ഇപ്പോൾ യുഡിഎഫ് നിർത്തിയ സ്ഥാനാർഥിയെ കുറിച്ച് ഇനി ചർച്ചക്കില്ല. ഞാൻ അധികപ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എവിടെയാണ് അധികപ്രസംഗം നടത്തിയത്? അന്‍വര്‍ ചോദിച്ചു.

വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു.എന്താണ് ഞാൻ ചെയ്ത തെറ്റ് ?.എന്നെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. അധികാര മോഹം ഉണ്ടെങ്കിൽ താൻ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല.ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വയനാട് യുഡിഎഫിന് നിരുപധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് മറിച്ച് യുഡിഎഫിന്‍റെ കയ്യിൽ കൊടുത്തു.ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിലേക്ക് എത്തിച്ചു.മുന്നണി പ്രവേശനത്തിന് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി.ഈ മാസം രണ്ടിന് പ്രവേശന ചുമതല യുഡിഎഫ് സതീശന് നൽകി. പിന്നീട് ഒരു മറുപടിയും ഇല്ല.ഈ മാസം 15 ന് വി ഡി സതീശൻ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു.ഒന്നും നടന്നില്ല’..അന്‍വര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!