Entertainment Trending

ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍… വൈറലായി മോഹന്‍ലാലിന്റെ ‘ചക്ക ചിത്രം

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ചക്ക ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് ലാലേട്ടന്റെ ചിത്രം തയ്യാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. ഒരുക്കിയതാകട്ടെ ഡാവിഞ്ചി സുരേഷും. മേയ് 21ന് അറുപത്തഞ്ച് വയസ് തികയുന്ന മലയാളത്തിന്റെ സ്വന്തം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലും. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷ് വെറൈറ്റി ചക്കചിത്രം ഒരുക്കിയത്.

അഞ്ച് മണിക്കൂര്‍ എടുത്ത് എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതിലാണ് മോഹന്‍ലാലിന്റെ മുഖം സ്‌കെച്ച് ചെയ്ത് ചക്ക ചുളകള്‍ നിരത്തിവെച്ചത്. യു.എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിന്‍ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ഡാവിഞ്ചി സുരേഷിനൊപ്പം ചേര്‍ന്നാണ് ഈ ചക്കചിത്രം ഉണ്ടാക്കിയത്. ഏകദേശം ഇരുപത് ചക്കയാണ് ഇതിനായി ഉപയോഗിച്ചത്.

അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗീസ് തരകന്റെ തോട്ടത്തിലെത്തുന്നത്. എല്ലാവരുടെയും സപ്പോര്‍ട്ടുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!