Kerala kerala

കോഴിക്കോട് തീപിടുത്തം; കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ല

തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ കെ. എം. അഷറഫ് അലി. തീപിടുത്തത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറന്‍സിക് വിഭാഗമാണ് വ്യക്തത വരുത്തേണ്ടതെന്നും ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദേഹം പറഞ്ഞു.

രണ്ടിടത്തായി തീ പടര്‍ന്നിട്ടുണ്ട്. അത് ഷോര്‍ട്ട് സര്‍ക്യൂട്ടുകൊണ്ടാവാമെന്ന് കെ. എം. അഷറഫ് അലി പറഞ്ഞു. വിവരമറിഞ്ഞ് മൂന്ന് മിനിറ്റിനകം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. വരാന്തയില്‍ ഉള്‍പ്പടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരുന്നുവെന്ന് അദേഹം പറഞ്ഞു. തീ അണയ്ക്കാനുള്ള സുരക്ഷാ സംവിധാനം ഒന്നും ഇല്ലായിരുന്നു. തീ പിടുത്തത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്. ഏഴു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നിലവില്‍ ഈ തീപിടുത്തത്തില്‍ ദുരുഹത ഇല്ലെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതേ സമയം വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!