ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ക്കിടയില്‍ തൊഴില്‍ നിലച്ചവരാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. വരുമാനം പൂര്‍ണ്ണമായും ഇല്ലാതായതോട് കൂടെ പലരും വലിയ പ്രയാസം നേരിടുന്നു. ഇത്തരത്തില്‍ തൊഴില്‍ ഇല്ലാതായവര്‍ക്ക് കിറ്റുകള്‍ നല്‍കി പഞ്ചായത്ത് മെമ്പര്‍ എം. ബാബുമോന്‍ ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കി നല്‍കി.
എന്നാല്‍ വറുതിയാല്‍ പൊറുതിമുട്ടുന്ന ഇവര്‍ക്ക് തൊഴിലെടുക്കലാണ് ഏറെ ഗുണകരവും ആശ്വാസവും.എന്നാല്‍ നിയന്ത്രിയ സമയമായതിനാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കര്‍ശന ചട്ടങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. അതിനാല്‍ ബാബുമോന്‍ ഇവരുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് നിറമേകിക്കൊണ്ട് ആവശ്യമായ സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ നല്‍കി. മുപ്പതോളം പേര്‍ക്കാണ് നല്‍കി.ത്.
ചടങ്ങില്‍ കെ കെ ഷെമീല്‍, പി അര്‍ഷാദ്, പി കാദര്‍ പങ്കെടുത്തു തൊഴിലുറപ്പ് അംഗങ്ങളായ,സുധ മച്ചപ്പിലാക്കില്‍, തങ്കമണി കരുവാര പറ്റ, സി സത്യബേബി, പറക്കുന്നത് ഷീജ, ബീന കരുവാരപറ്റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

