Trending

കാരന്തൂർ പെട്രോൾ പമ്പിലെ മോഷണം; പ്രതി മറ്റൊരു കേസിൽ പിടിയിൽ

കാരന്തൂർ പെട്രോൾ പമ്പിലെ മോഷണത്തിലെ പ്രതി മറ്റൊരു കേസിൽ പിടിയിൽ.താനൂർ ചെറുമൂച്ചിക്കലിൽ ഇലക്ട്രിക് ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷ്ടിച്ച ഒഴൂർ സ്വദേശിയായ പൈനാട്ടിൽ നൗഫലിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുമൂച്ചിക്കലിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ കവർച്ച നടന്നത്. പിറ്റേന്ന് മൂന്നുമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരിൽ വെച്ച് രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് താനൂർ പൊലീസ് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് കാരന്തൂർ നയാര പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പൊലീസ് പിടികൂടിയത്. പെട്രോൾ പമ്പിൽ നിന്ന് 21000 രൂപയും ടാബും 5000 രൂപ വിലയുള്ള മൂന്ന് ഷൂസുകളുമാണ് മോഷ്ടിക്കപ്പെട്ടത്. കൂടാതെ സ്‌കൂട്ടർ ഷോറോമുകളിലും മോഷണ ശ്രമം നടത്തിയിരുന്നു. കുന്ദമംഗലം ഇൻസ്‌പെക്ടർ എസ്. കിരണിന്റെ നേതൃത്വത്തിൽ പ്രതിയുടെ ലൊക്കേഷൻ നോക്കി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ആദ്യം കണ്ണൂരിൽ ആണ് ഇയാളെന്ന് കണ്ടെത്തി. പിന്നീട് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ലൊക്കേഷൻ പലപ്പോഴായി കിട്ടാതായി. ഇയാളെ പിന്തുടരുന്നതിനിടെയാണ് താനൂരിൽ മറ്റൊരു കേസിൽ പ്രതിയുടെ അറസ്റ്റ് കുന്ദമംഗലം പൊലീസ് അറിയുന്നത്. ഉടൻ തന്നെ താനൂർ പൊലീസുമായി കുന്ദമംഗലം പൊലീസ് ബന്ധപ്പെടുകയും പ്രതി ഇയാളാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പ്രതിക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ കൊടുക്കുമെന്നും ശേഷം കാരന്തൂരിലെ മോഷണത്തിൽ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കുന്ദമംഗലം പൊലീസ് ഇൻസ്‌പെക്ടർ എസ്. കിരൺ പറഞ്ഞു. താനൂർ ഡിവൈ.എസ്.പി പി.പ്രമോദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടോണി.ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ് കുമാർ, എൻ.ആർ.സുജിത്, എസ്.സി.പി.ഒ മാരായ സുജിത്, സമീർ, ഷൈൻ, ലിബിൻ, പ്രതീഷ്, രാഗേഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!