Trending

ഊട്ടിയിലേക്കുള്ള അവധിക്കാലയാത്ര ദുഷ്കരം

വേനൽ അവധി ആഘോഷമാക്കാൻ ഊട്ടിയിൽ പോകുന്നവർ ശ്രദ്ധിക്കുക. പോക്കറ്റ് കാലി ആവാൻ സാധ്യതയുണ്ട്. ടൂറിസ്റ്റ് ബസ്സുകളിലോ സ്വകാര്യ വാഹനങ്ങളിലോ ഊട്ടിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഫിംഗർ പോസ്റ്റിൽ നിന്നും ഊട്ടി സർക്യൂട്ട് ബസിലാണ് പിന്നെ യാത്ര ചെയ്യേണ്ടത്. കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് ₹100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഈ ബസിന് കൃത്യമായ സമയം പറയാൻ കഴിയില്ല.ഇതോടെ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ബസ്സിനായി കാത്തിരിക്കേണ്ടിവരും. കാലാവസ്ഥ പ്രതികൂലമായ അതും പണികിട്ടും.എല്ലാവര്‍ഷവും ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേള ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഊട്ടിയിലേക്കു ഫ്‌ളവര്‍ ഷോ കാണാനായി പോവുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി സഞ്ചാരികള്‍ ശ്രദ്ധിക്കണം. തമിഴ്നാട് സർക്കാർ ഒരുക്കുന്ന ബസ്സുകളിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ ഓണ്‍ലൈന്‍ വഴി ഇ പാസ് എടുത്ത വാഹനങ്ങള്‍ക്കു മാത്രമേ മേയ ഊട്ടിയിലേക്ക് പ്രവേശിക്കാനാവൂ.ഇ പാസുണ്ടെങ്കില്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രാ അനുമതി ലഭിക്കുക.തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സ്വകാര്യ വാഹന യാത്രകള്‍ ഇ പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാൽ നിരവധി പേർക്കു മടങ്ങിപ്പോകേണ്ടി വരുന്നു. ചെക്പോസ്റ്റിൽ മണിക്കൂറുകളോളം കാത്തു കിടന്നശേഷം മടങ്ങിപ്പോയവരും നിരവധിയാണ്.ഇതുമൂലം സീസൺ കണക്കാക്കി കച്ചവടത്തിനായി ഒരുങ്ങി നിൽക്കുന്നവർ ഏറെ പ്രയാസം അനുഭവിക്കുകയാണ്. തിരക്ക് ടൗണുകളിലെകച്ചവട സ്ഥാപനങ്ങളിലും അതേപോലെ തെരുവ് കച്ചവടം നടത്തുന്നവരുടെ കടകളിലും വളരെ കുറവാണ്. സീസൺ കണക്കാക്കി നിൽക്കുന്നവർക്ക് ഇതൊരു വന്‍ഇരുട്ടടിയായിഈയൊരു മാസമാണ് ഇത്തരം ഒരു വാഹനഗതാഗതം സർക്കാർ നിയന്ത്രിക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!