Kerala kerala

കായംകുളത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ അക്രമം; പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

കായംകുളത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ അക്രമം. പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കായംകുളം പുത്തന്റോഡ് ജംഗ്ഷനിലെ ടി എ പെട്രോള്‍ പമ്പിലാണ് സംഭവം ഉണ്ടായത്. രാത്രി ഒരു മണിയോടെ എത്തിയ ഒരുകൂട്ടം യുവാക്കള്‍ 50 രൂപക്ക് പെട്രോള്‍ ചോദിച്ചു. പെട്രോള്‍ അടിച്ച ശേഷം പണമില്ലെന്നു പറഞ്ഞു. പിന്നാലെ ജീവനക്കാരുമായി തര്‍ക്കം ഉണ്ടാകുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് മര്‍ദ്ദനമേറ്റ ജീവനക്കാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ലഹരിക്ക് അടിമ യായ ആളുകളാണ് അക്രമം നടത്തിയതെന്നു പമ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ ജെ ഷാജഹാന്‍ പറഞ്ഞു. പലപ്പോഴും ഇത്തരത്തില്‍ പമ്പില്‍ ഗുണ്ടകളുടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!