Trending

ഇന്ത്യക്കാർ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നിൽക്കണം;പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പിന്നാലെ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുന്നത് ലോകം കാണുകയാണെന്ന് നരേന്ദ്രമോദി.ലോക നേതാക്കൾ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ നമുക്ക് ഒപ്പം നിൽക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.പഹൽഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.ഭീകരവാദികൾക്കെതിരായ രോഷം ജനങ്ങൾക്കിടയിൽ അലയടിക്കുന്നു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു.ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!