Kerala kerala

എറണാകുളം മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് 19 കാരി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കല്‍ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയില്‍ നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടം. ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ ( 15)രക്ഷപ്പെടുത്തിയിരുന്നു.

മുടിക്കലില്‍ രാവിലെ പുഴയരികില്‍ നടക്കാന്‍ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തില്‍പ്പെട്ടത്. മുടിക്കല്‍ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ നില്‍ക്കുമ്പോഴാണ് കാല്‍വഴുതി ഇവര്‍ വെള്ളത്തില്‍ വീണത്.

സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാള്‍ അപ്പോള്‍ തന്നെ വെള്ളത്തിലിറങ്ങി ഫര്‍ഹത്തിന് രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫര്‍ഹത് മുടിക്കല്‍മേരി സ്‌കൂളിലെയും ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെയും വിദ്യാര്‍ഥികളാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!