
ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്‌ലിമ ചോദ്യം ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസിയുമായും ഷൈനുമായും ബന്ധമുണ്ടെന്ന് സമ്മതിച്ചു.ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടിസയച്ച് എക്സൈസ്. തിങ്കളാഴ്ചയോ അതിനടുത്ത ദിവസമോ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി അടുപ്പമുണ്ടെന്ന് കേസിലെ മുഖ്യപ്രതി തസ്‌ലിമ മൊഴി നൽകി. ഇരുവരുമായി വാട്സ്അപ് ചാറ്റിലൂടെയും ഫോൺവിളികളിലൂടെയും സംസാരിക്കാറുണ്ടെന്ന് പ്രതി പറഞ്ഞു. ശ്രീനാഥ് ഭാസിയുമായി വാട്സ്അപ് ചാറ്റിലൂടെയും ഷൈനുമായി ഫോണിലൂടെയുമാണ് സംസാരിക്കാറ്. ഇരുവരെയും കൂടാതെ സിനിമാ മേഖലയിലെ മറ്റുചിലരുമായും ബന്ധമുണ്ട്. ഇത് വ്യക്തമാക്കുന്ന ഫോൺരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

