Trending

എഡിജിപി എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശിപാർശ

വിജിലൻസ് കേസിൽ കുറ്റവിമുക്തനായതോടെഎഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാനുള്ളവരുടെ പട്ടികയിൽ അജിത് കുമാറും ഉൾപ്പെട്ടിരിക്കെയാണ് ശുപാർശ. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്കുവരെ മെഡൽ ലഭിച്ചിരുന്നു. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാർശ. അതേസമയം എഡിജിപി വിജയനെതിരെ വ്യാജമൊഴി നൽകിയ കേസിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡൽ ലഭിക്കാനായാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമാണുണ്ടാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!