Trending

ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ വാർഷികപൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കുന്ദമംഗലം: ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ ‘ആരവം ’25 ‘ വാർഷികപൊതു യോഗവും കുടുംബ സംഗമവും അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് കുടുംബങ്ങളെ അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ലഹരി മാഫിയകളുടെ വേര് കുടുംബ ബന്ധങ്ങളുടെ സുരക്ഷയിലേക്ക് കടന്നു കയറി വരുന്നതിനെതിരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.പതിനഞ്ചാം വാർഡ് മെമ്പർ ലിബിനാ രാജേഷ് ,പതിനാലാം വാർഡ് മെമ്പർ കൗലത്ത് ,ഇരുപതാം വാർഡ് മെമ്പർ ജസീല ബഷീർ ,ഐഐഎം ഡീൻ ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, റസിഡൻസ് കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ പി ഫൈസൽഎന്നിവരും പങ്കെടുത്തു.ൽ പ്രണവം ശ്രീധരൻ നായരുടെ നേതൃത്വത്തിൽ 80 വയസ്സ് പിന്നിട്ട വയോജനങ്ങളെയും പരിസ്ഥിതി സംരക്ഷകനും സാംസ്കാരിക പ്രവർത്തകനുമായ കണിയാത്ത് ബാബുവിനെയും ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് ധർമ്മൻ അധ്യക്ഷത വഹിച്ചു.ശില്പാസുഭാഷ് അനുശോചന പ്രമേയവും ട്രഷറർ അടുക്കത്ത് ഷാജു വരവു ചെലവു കണക്കും അസോസിയേഷൻ സെക്രട്ടറി അനീഷ് എരമംഗലം സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് റിയൽ വോയിസ് കേരള നയിച്ച കരോക്കെ ഗാനമേളയും ഡ്രമ്മിസ്റ്റ് ഉണ്ണികൃഷ്ണന്റെ ജാസ് വായനയും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!