
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കുന്ദമംഗലം അംശം പിലാശ്ശേരി ദേശത്ത് നെല്ലരിക്കൻ കണ്ടിയിൽ ചന്ദ്രൻ മകൻ അനിൽ കുമാറിൻ്റെ പേരിൽ 105 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് കാലമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില . കുന്ദമംഗലം റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കുറിച്ചു അനേഷണം നടത്തി വരുന്നു..പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻ ദയാൽ,ദിനോബ്,അജിത്ത്, ഫെബിൻ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.വ്യാജമദ്യ നിർമാണം തടയുന്നതിന് സ്പെഷൽ സ്ക്വാഡ് നിരന്തര പരിശോധന ജില്ലയിൽ നടത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 30 കേസുകളിൽ നിന്നായി നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്.

