മൈസൂരുവിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് തിരിച്ചയച്ചു. പഞ്ചാബ് സ്വദേശി ആയ പ്രകാശ് സിംഗ(20) നെയാണ് മൈസൂരിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിക്കവേ കുന്നമംഗലം പത്താം മൈലില്‍ വച്ചു നാട്ടുകാരനായ ഒ.സലീം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി തിരിച്ചയച്ചത്. സ്ഥലത്ത് എത്തിയ കുന്നമംഗലം ജനമൈത്രി ബീറ്റ് ഓഫിസര്‍ വിജേഷ്, പോലീസ് ട്രെയിനി വിഷ്ണു എന്നിവര്‍ കാര്യങ്ങള്‍ തിരക്കുകയും ഇയാള്‍ കേരളത്തില്‍ വന്നിട്ട് 50 ദിവസം ആയെന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു എന്നും കുടുംബാംഗങ്ങള്‍ മൈസൂരില്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു, തുടര്‍ന്ന് ഇയാള്‍ ക്ഷീണിതന് ആണെന്ന് മനസിലാക്കിയതിനാല്‍ ് കുടിവെള്ളവും ഉച്ചഭക്ഷണവും പോലീസുകാര്‍ എത്തിച്ചു കൊടുക്കുകയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ബിജുവിനെ കാര്യം അറിയിക്കുകയും ഇയാളെ ബീച്ച് ഹോസ്പിറ്റലില്‍ എത്തിച്ച് കൊറോണ പരിശോധനക്ക് ശേഷം കോഴിക്കോട് ഉള്ള ലക്ഷദ്വീപ് ഹൌസില്‍ ആക്കുകയും ചെയ്തു.