Kerala kerala

വാടക കൊടുക്കാന്‍ പണമില്ല; തെരുവിലേക്ക് ഇറങ്ങി പോക്സോ കേസ് ഇരയുടെ അമ്മയും അനുജനും

രാമനാട്ടുകാര: തേഞ്ഞിപ്പലം പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും അനുജനും ഇനി തെരുവില്‍. ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി വീടിന്റെ വാടക കൊടുക്കാനായിട്ടില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.

പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കും വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ 3 വര്‍ഷമായി ഇവര്‍ക്ക് വീട് വെച്ച് നല്‍കിയില്ല.

2017 ല്‍ തന്റെ മകള്‍ നേരിടേണ്ടി വന്ന കൊടിയ പീഡനവും പിന്നാലെയുണ്ടായ ആത്മഹത്യയും ഈ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവിതം മുന്നോട്ട് പോയത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!