Trending

മുനമ്പം ഭൂമിയുടെ സ്വഭാവം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണൽ

മുനമ്പം ഭൂമി വഖഫാണോ ദാനമാണോ എന്ന് പുതുതായി പരിശോധിക്കും. പറവൂർ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും ട്രൈബ്യൂണൽ അറിയിച്ചു.അതേസമയം മുനമ്പം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളി. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്നായിരുന്നു ആവശ്യം. വഖഫ് ബോർഡിന് കോടതിയിൽ നിന്ന് സർട്ടിഫൈഡ് കോപ്പികള്‍ വാങ്ങാമെന്ന് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയിലുള്ള രേഖകൾ കേസിൽ നിർണായകമാണെന്നാണ് വഖഫ് ബോർഡ് കരുതുന്നത്.ഈ സാഹചര്യത്തിൽ വഖഫ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ പോകാന്‍ വഖഫ് ബോർഡ് തീരുമാനിച്ചു. മുനമ്പം കേസ് വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുകയാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!