
തൊടുപുഴ ബിജു വധക്കേസിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോൻ്റെ കോൾ റെക്കോർഡ്. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും.ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് സൂചന .പ്രതികൾക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.

