Trending

കസ്റ്റഡിയിൽ മരിച്ച ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്

കസ്റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ 5 മുറിപ്പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പാടുകൾ ഗോകുൽ മുൻപ് നടത്തിയ ആത്മഹത്യാ ശ്രമങ്ങളുടെ ബാക്കിപത്രമാണെന്ന് പൊലീസ് പറയുന്നു.അതേസമയം ഗോകുലിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവുകൾ ഇല്ലെന്നും കെട്ടിത്തൂങ്ങിയത് തന്നെയാണു മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഗോകുലിന്റെ മരണ സമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് സംഭവത്തിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി ഉത്തരമേഖലാ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും വയസ്സു കൂട്ടിക്കാണിച്ചാണ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!