Trending

ലഹരിക്കെതിരെ കുന്നമംഗലത്ത് സിപിഐഎം ജനകീയ മനുഷ്യച്ചങ്ങല തീർത്തു

കുന്നമംഗലം;’ പൊരുതുക ലഹരിക്കെതിരെ , ഒന്നിക്കുക നാടിനു വേണ്ടി ‘ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ മനുഷ്യചങ്ങല സംഘടിപ്പിച്ചു. സ്ത്രീകൾ, കുട്ടികൾ, അധ്യാപകർ, വ്യാപാരികൾ, കച്ചവടക്കാർ തുടങ്ങി നാടിൻ്റെ വിവിധ തുറയിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ദേശീയപാതയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യമതിലായി രൂപപ്പെട്ടു. നാടിനെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ പ്രതിരോധിക്കുമെന്ന് പങ്കെടുത്തവർ പ്രതിഞ്ജയെടുത്തു. ജനകീയ മനുഷ്യചങ്ങല സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഷൈപു സ്വാഗതം പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!