Trending

തിരുവനന്തപുരത്ത് വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ തയ്യൽക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരൻ പിടിയിലായി. അറസ ശംഖുമുഖം സ്വദേശി അജീമിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18നായിരുന്നു സ്കൂളിൽ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ റിമാൻഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!