കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ മക്കളുമായി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പ്രതികരിച്ചു. മരിച്ചതിന് തലേന്ന് നോബി ഫോണ്‍ വിളിച്ച് ഷൈനിയോട് ‘കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു. ഷൈനി നോബിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു.
ഏറ്റുമാനൂര്‍ ആത്മഹത്യ; ഭര്‍ത്താവിന്റെ വീട്ടില്‍ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

