Trending

രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ ചാമ്പ്യന്മാര്‍. ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയം നേടുകയായിരുന്നു. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. സീസണില്‍ തോല്‍വിയറിയാതെ തലയുയര്‍ത്തിയാണ് കേരളത്തിന്റെ മടക്കം. ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സെടുത്ത വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടി. 342 ആണ് കേരളത്തിന്റെ പ്രഥമ ഇന്നിങ്‌സില്‍ പിറന്നത്. വിദര്‍ഭക്കായി ശതകം (135) നേടിയ കരുണ്‍ നായരും 73 റണ്‍സ് നേടിയ ഡാനിഷ് മലേവാറുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കേരളത്തിനായി ആദിത്യ സര്‍വാതെ 96 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ നെടുമാന്‍കുഴി ബേസില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ശതകത്തിനരികെ വിക്കറ്റ് നഷ്ടമായ സച്ചിന്‍ ബേബിയും 79 റണ്‍സെടുത്ത് ആദിത്യ സര്‍വാതെയുമാണ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിദര്‍ഭക്കായി ദര്‍ശന്‍ നല്‍കാണ്ഡെയും പാര്‍ത്ത് റെഖാഡെയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!