Trending

ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

ചാവക്കാട് പതിനാറുകാരനെ പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറി പലതവണ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കാനും പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.2023 ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭംവ. ഇരയായ ആണ്‍കുട്ടിയോട് പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് അടുക്കളയില്‍വോച്ചും മുകളിലെ മുറിയില്‍വച്ചും പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതി പോയ ശേഷം കുട്ടി അമ്മയെ അറിയിക്കുകയും തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!