Trending

ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

കേരളത്തില്‍ എത്തിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വർമയും ഗാലിബും നല്‍കിയ ഹരജിയിലാണ് നടപടി. സംരക്ഷണം തേടിയുള്ള ഹരജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.
ചിത്തപ്പൂർ സ്വദേശികളാണ് മുഹമ്മദ് ഗാലിബും ആശ വർമയും. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് .ഇവർക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചിരുന്നു. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേനയാണ് ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!