സ്പ്രിംകളര്‍ വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. കൃത്യമായി ഉത്തരം പറയാതെ ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. സ്പ്രിംക്ലര്‍ കമ്പനിക്ക് നല്കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയെന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാതെ ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

